Spread the love

കോട്ടയം :വേമ്പനാട്ട് കായലിലെ അനധികൃതമായ മീൻപിടുത്തതിനെതിരെ കർശന പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പറയുന്ന ഫിഷറീസ് വകുപ്പ് കായൽ തീരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ചീനവലകൾ നീക്കം ചെയ്യുന്നതിന് ഒരു നടപടിയു൦ സ്വികരിക്കുന്നില്ലന്ന് പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് ആരോപിച്ചു

video
play-sharp-fill

ഇത്തരം ചീനവലകളിൽ ഉയർന്ന പ്രകാശമുള്ള വൈദ്യുത ബൾബുകൾ ഉപയോഗിച്ചാണ് മീൻപിടുത്തം നടത്തുന്നത്.

ചീനവലകളുടെ അടിയിൽ ചെളിവന്ന് അടിയുകയു൦ പിന്നീട് അവിട൦ ചിറയാവുകയു൦ അവിടെ ചെളി കൾ നിറഞ്ഞ് ജലസസ്യങ്ങൾ ഉണ്ടായി നീരൊഴുക്ക് തടസപ്പെടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിഷറീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇവ അവിടെ നിലനിൽക്കുന്നത്. അനധികൃത ചീനവലകൾ ഉടൻ പൊളിച്ചുമാറ്റാൻ കർശന

നിർദ്ദേശം നൽകണം എന്ന് ആവശൃപ്പെട്ട് ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.