play-sharp-fill
ലഡാക്കിൽ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ അഞ്ച് സൈനികർക്ക് വീരമൃത്യു; പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ജലനിരപ്പ് വർധിച്ച് ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു

ലഡാക്കിൽ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ അഞ്ച് സൈനികർക്ക് വീരമൃത്യു; പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ജലനിരപ്പ് വർധിച്ച് ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്.

ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (ലൈൻ ഒഫ് ആക്‌ച്വൽ കൺട്രോൾ, എൽഎസി) സമീപത്ത് പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നു. ടി–72 ടാങ്കാണ് ഒഴുക്കിൽപ്പെട്ടത്. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു.


ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും മറ്റ് നാലു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഡാക്കിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള മന്ദിർ മോറിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മിന്നൽപ്രളയമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.