മീനിനു വച്ച കൂട്ടിൽ നിന്നും ചീറ്റൽ കേട്ടു നോക്കിയപ്പോൾ കണ്ടത് വമ്പൻ പെരുമ്പാമ്പിനെ..! ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയത് നാട്ടകത്തെ പാടശേഖരത്തിൽ നിന്നും; പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തു
തേർഡ് ഐ ബ്യൂറോ
കോട്ടയം: മീനിനു വച്ച കൂട്ടിൽ നിന്നും ചീറ്റൽ കേട്ടു തുറന്നു നോക്കിയ മീൻപിടുത്തക്കാർ കണ്ടത് ഭീമൻ പെരുമ്പാമ്പിനെ. നാട്ടകം തിരുവായ്ക്കരി പാടശേഖരത്തിലാണ് മീൻ കൂടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. 26 കിലോയോളം തൂക്കമുള്ള പാമ്പ് ഇരവിഴുങ്ങിക്കിടക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ആറു മണിയോടെയാണ് നാട്ടകം തിരുവായ്ക്കരി പാടശേഖരത്തിൽ പെരുമ്പാമ്പിനെ കണ്ടത്. പാടശേഖരത്തിൽ കൃഷിയ്ക്കായി വെള്ളം പറ്റിച്ചിരിക്കുകയാണ്. ഈ പാടശേഖരത്തിലാണ് മീൻ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ മീൻ കൂട് എടുക്കുന്നതിനായി എത്തിയ മീൻപിടുത്തക്കാരാണ് കൂടിനുള്ളിൽ നിന്നും ചീറ്റൽ ശബ്ദം കേട്ടത്. തുടർന്ന്, ഇവർ കൂടി പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് ഇവിടെ മീൻകൂടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്നു, കൂട് പുറത്തെടുത്തു.
തുടർന്നു, നഗരസഭ മുൻ കൗൺസിലർ അനീഷ് വരമ്പിനകം സ്ഥലത്ത് എത്തി. തുടർന്നു, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പത്തു മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തുടർന്നു പെരുമ്പാമ്പിനെ ഏറ്റെടുത്തു.