പള്ളം ഫിഷ് ഫാം അടച്ചുപൂട്ടാനുള്ള ഉദ്യോഗസ്ഥ നീക്കം അനുവദിക്കില്ല; മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു മത്സ്യ കര്‍ഷകര്‍ക്ക് നല്കാന് വേണ്ട നടപടി സ്വീകരിക്കും; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സ്വന്തം ലേഖകൻ
നാട്ടകം: പള്ളം ഫിഷ് ഫാം അടച്ചുപൂട്ടാനുള്ള ഉദ്യോഗസ്ഥ നീക്കം അനുവദിക്കില്ലെന്നും മികച്ചനിലയില്‍ പ്രവര്‍ത്തിച്ചു വന്ന ഫാമില്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു മത്സ്യ കര്‍ഷകര്‍ക്ക് നല്കാന് വേണ്ട നടപടി സ്വീകരിക്കണമെന്നും 27 ഏക്കര്‍ വരുന്ന പ്രദേശം പൂര്‍ണമായി വിനിയോഗിച്ചു ഫാം നവീകരിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.
ഫിഷ് ഫാമിലെ മീനുകളെ കയറ്റിക്കൊണ്ട് പോകാന്‍ വന്നവരെ തടഞ്ഞതിനെത്തുടര്‍ന്ന് എത്തിയതായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ടിനോ കെ. തോമസ്, ജോണ്‍ ചാണ്ടി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് വരന്പിനകം, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രേം തുഷാര്‍ എന്നിവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group