play-sharp-fill
രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും;തീ ഉയരുന്നത് കണ്ട അയല്‍വാസി കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല;മുറ്റത്ത് വളര്‍ത്തുനായ നിലയുറപ്പിച്ചതിനാല്‍ മതില്‍ ചാടിക്കടന്ന് തീ അണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ നടന്നില്ല; ജീവനോടെ അവശേഷിച്ചത് മൂത്തമകന്‍ മാത്രം

രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും;തീ ഉയരുന്നത് കണ്ട അയല്‍വാസി കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല;മുറ്റത്ത് വളര്‍ത്തുനായ നിലയുറപ്പിച്ചതിനാല്‍ മതില്‍ ചാടിക്കടന്ന് തീ അണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ നടന്നില്ല; ജീവനോടെ അവശേഷിച്ചത് മൂത്തമകന്‍ മാത്രം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും.തീ ഉയരുന്നത് കണ്ട അയല്‍വാസി കൂടുതല്‍ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല. മുറ്റത്ത് വളര്‍ത്തുനായ നിലയുറപ്പിച്ചതിനാല്‍ മതില്‍ ചാടിക്കടന്ന് തീ അണയ്ക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ നടന്നില്ല.

ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ മതിലിന് പുറത്തുനിന്ന് വെള്ളം ഒഴിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയല്‍വാസികള്‍ വെള്ളം എടുത്തൊഴിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയ ശേഷമാണ് ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന് തീ അണച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വര്‍ക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് നിഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നാണോ തീപടര്‍ന്നതെന്നും സംശയമുണ്ട്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തി. വീടിന്റെ മുഴുവന്‍ മുറികളിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്.

അയല്‍വാസിയായ ശശാങ്കന്‍ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കര്‍ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാര്‍ ഉണര്‍ന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകന്‍ പ്രതാപന്റെ മകന്‍ നിഖിലിനെ ഫോണ്‍ ചെയ്തു.

നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കന്‍ പറഞ്ഞു.