ഇടുക്കിയിൽ രണ്ട് വീടുകൾക്ക് അജ്ഞാതർ തീയിട്ടു, ഒരു വീട് പൂർണമായി കത്തിനശിച്ചു
ഇടുക്കി: പൈനാവ് 56 കോളനിയിൽ രണ്ടു വീടുകൾക്ക് അജ്ഞാതർ തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്.
സംഭവ സമയം വീടുകളിൽ ആളില്ലായിരുന്നു. തീ കണ്ട് സമീപവാസികൾ അഗ്നിശമന സേനയിൽ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. പന്തം വീട്ടിലേക്ക് എറിഞ്ഞ് കത്തിച്ചതാണെന്നാണ് കരുതുന്നത്. ഒരു വീട് പൂർണമായി കത്തിനശിച്ചു. ഭാര്യയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മകളുടെ ഭർത്താവുമായി തർക്കമുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചിരുന്നു.
ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഇതുവരെ സന്തോഷിനെ പിടികൂടിയിട്ടില്ല. ഇതിനിടയിലാണ് വീടുകൾ തീവെച്ച സംഭവമുണ്ടായിരിക്കുന്നത്.
Third Eye News Live
0