play-sharp-fill
വാട്‌സ്അപ്പ് ഉപഭോക്താക്കൾക്ക് ഇനി ഭാര്യമാരിൽ നിന്നും രക്ഷപെടാം: ഇനി വാട്‌സപ്പിനെ വിരൽതൊട്ട് പൂട്ടാം: വിരലിൽ പൂട്ടിട്ട് വാട്‌സ്അപ്പ് മുഖം മിനുക്കുന്നു

വാട്‌സ്അപ്പ് ഉപഭോക്താക്കൾക്ക് ഇനി ഭാര്യമാരിൽ നിന്നും രക്ഷപെടാം: ഇനി വാട്‌സപ്പിനെ വിരൽതൊട്ട് പൂട്ടാം: വിരലിൽ പൂട്ടിട്ട് വാട്‌സ്അപ്പ് മുഖം മിനുക്കുന്നു

ടെക്‌നോളി ഡെസ്‌ക്

കൊച്ചി: ഇനി ഒരൊറ്റ വിരലുണ്ടെങ്കിൽ വാട്‌സ്അപ്പിനെ പൂട്ടിയിടാം. ടെക്‌ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗർപ്രിന്റ് ലോക്കിന്റെ അധിക സുരക്ഷയാണ് വാട്‌സ്അപ്പിലേയ്ക്കും പടരുന്നത്. ഐ.ഒ.എസ് ഉപഭോക്താക്കൾക്ക് ആദ്യം ലഭിച്ചിരുന്ന ഫിംഗർ പ്രിന്റ് ലോക്കാണ് ഇനി മുതൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭിക്കുന്നത്. ആൻഡ്രോയ്ഡ് വാട്‌സ്അപ്പ് ബീറ്റ ഉപയോഗിക്കുന്നവർക്കും ഇനി മുതൽ ഫിംഗർ പ്രിന്റ് ആപ്ലിക്കേഷൻ ലഭിക്കുമെന്നാണ് ഇപ്പോൾ വാട്‌സ്അപ്പിന്റെ പുതിയ വേർഷനിൽ നിന്നും വ്യക്തമായിരിക്കുന്നത്.
വാട്‌സ്അപ്പിന്റെ പ്ലേസ്‌റ്റോറിൽ പ്രവേശിച്ച ശേഷം പരിശോധിക്കുമ്പോൾ യു.ആർ എ ബീറ്റാ ടെസ്റ്റർ എന്ന് ചോദിക്കും. ഇത് അപ്ലോഡ് ചെയ്യുമ്പോഴാണ് പുതിയ സവേശേഷത ലഭിക്കുന്നത്.
തുടർന്ന് വാട്‌സ്അപ്പന്റെ സെറ്റിംങ്‌സിൽ കയറിയ ശേഷം അക്കൗണ്ട് – പ്രൈവസി – ഫിംഗർ പ്രിന്റലോക്ക് എന്ന ക്രമത്തിൽ ലോക്ക് പ്രവർത്തന ക്ഷമമാക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം മാഷ്മല്ലോയോ അതിനു മുകളിലോ ഉള്ളവ ഉപയോഗിക്കുന്നവർക്ക് മാത്രമാവും ഫിംഗർ പ്രിന്റ് ലോക്ക് ലഭിക്കുക.
പുതിയ സംവിധാനം പ്രവർത്തന ക്ഷമമായാൽ വാട്‌സ്അപ്പ് തുറക്കുന്നതിന് ഫിംഗർ പ്രിന്റ് വേണ്ടി വരും. ഒരു മിനിറ്റ് മുതൽ 30 മിനിറ്റ് വരെ സമയത്തിനുള്ളിൽ വാട്‌സ്അപ്പ് ലോക്ക് ആക്കാക്കാനും തുറക്കാനും സാധിക്കും. ടെക്‌നോളജി സൈറ്റാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.