പേ സ്ലിപ്പ് എഴുതിയും ബാങ്ക് സ്റ്റേറ്റ്മെന്റ് വ്യാജമായി സൃഷ്ടിച്ചും തട്ടിയത് ലക്ഷങ്ങള്‍; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തട്ടിപ്പ് പുറത്ത് വന്നതോടെ വിജിലൻസ് പരിശോധന; പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്തിലെ സിഡിഎസ് വനിത അക്കൗണ്ടന്റ് മുങ്ങി
പത്തനംതിട്ട: പേ സ്ലിപ്പ് എഴുതി പിൻവലിച്ചും ബാങ്ക് സ്റ്റേറ്റ്മെന്റ വ്യാജമായി സൃഷ്ടിച്ചും സിഡിഎസ് അക്കൗണ്ടന്റ് ലക്ഷങ്ങള്‍ തട്ടി.
ഓഡിറ്റ് റിപ്പോർട്ടില്‍ ക്രമക്കേട് പുറത്തു വന്നതോടെ വിജിലൻസ് പരിശോധന നടത്തി. വിവരമറിഞ്ഞ് വനിത അക്കൗണ്ടന്റ് മുങ്ങി. 2023-24 സാമ്പത്തിക വർഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടന്റ് പണം പിൻവലിച്ച വിവരം അറിഞ്ഞത്.
ഫെഡറല്‍ ബാങ്കിന്റെ കുഴിക്കാല ശാഖയിലാണ് സി.ഡി.എസിന്റെ അക്കൗണ്ടുള്ളത്.
ഇവിടെ നേരിട്ടെത്തി സ്ലിപ്പ് എഴുതി നല്‍കിയാണ് പലപ്പോഴായി പണം പിൻവലിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.ഡി.എസ് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കണമെങ്കില്‍ ചെയർപേഴ്സണും മെമ്പർ സെക്രട്ടറിയും ചെക്കില്‍ ഒപ്പിടേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കും മെമ്പർ സെക്രട്ടറി. ഇവരുടെ ഒപ്പിട്ട് ചെക്ക് വാങ്ങി പണം തട്ടുക പ്രായോഗികമല്ല.
അതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി പേ സ്ലിപ്പ് ഒപ്പിട്ടു കൊടുത്താണ് വലിയ തുകകള്‍ പലപ്പോഴായി പിൻവലിച്ചിട്ടുള്ളത്.
ഓഡിറ്റ് റിപ്പോർട്ടില്‍ വനിതാ അക്കൗണ്ടന്റിന്റെ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് അധികൃതർ ശേഖരിച്ചിരുന്നു.
അതിന് മുൻപ് തന്നെ സി.ഡി.എസ് അക്കൗണ്ടന്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കുകയും അതില്‍ ഇല്ലാത്ത വിവരങ്ങള്‍ കൂട്ടിച്ചേർത്ത് സ്റ്റേറ്റ്മെന്റ് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തുവെന്ന് വിജിലൻസ് പരിശോധനയില്‍ വ്യക്തമായതായി ഡിവൈ.എസ്‌പി ഹരി വിദ്യാധരൻ പറഞ്ഞു.
വലിയ തുകയ്ക്കുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്.