“കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയൻതാര ഷൂട്ടിംഗ് സെറ്റിൽ വരുന്നത്. അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം. അതിൽ എന്തെങ്കിലും ന്യായമുണ്ടോ…; നയൻതാരക്കെതിരെ ആരോപണവുമായി അന്തനൻ
സ്വന്തം ലേഖകൻ
മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ താരറാണിയായി വളർന്ന താരമാണ് നയന്‍താര. ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. അഭിനയത്തിന് പുറമെ സിനിമാ നിർമാണം അടക്കമുള്ള ബിസിനസുകളും നയൻതാരയ്ക്ക് ഉണ്ട്. കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ നയൻതാര ഇപ്പോൾ ഭർത്താവ് വിഘ്നേശ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്.
ഇതിനിടയിൽ പലപ്പോഴും വിമർശനങ്ങളും നയൻതാരയെ തേടി എത്താറുണ്ട്. ഷൂട്ടിങ്ങുകളും സിനിമകളുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആളാണ് നിർമാതാവും യുട്യൂബറും കൂടിയായ അന്തനൻ. എട്ട് പേർക്ക് ഒപ്പമാണ് നയൻതാര ഷൂട്ടിംഗ് സെറ്റിൽ വരുന്നതെന്ന് മുൻപ് പലപ്പോഴും പരാതികൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ ആയമാർക്കൊപ്പമാണ് നയൻസ് സെറ്റിൽ എത്തുന്നതെന്നും അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണമെന്നും അന്തനൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയൻതാര ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ വരുന്നത്. അവർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം. അതിൽ എന്തെങ്കിലും ന്യായമുണ്ടോ. കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ അവർക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ ? അല്ലാതെ നിർമാതാക്കൾ അല്ലല്ലോ?”, എന്നാണ് അന്തനൻ പറയുന്നത്. ദി വിസിൽ എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയൻതാര. നെറ്റ്ഫ്ലിക്സിൽ വലിയൊരു തുകയ്ക്കാണ് അവർ വിവാഹം വിറ്റത്. അത്തരത്തിൽ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയൻതാര എത്തിക്കഴിഞ്ഞു. വലിയൊരു വളർച്ചയിൽ എത്തിയ ആളാണ് അവർ. ഇപ്പോഴതെല്ലാം റിവേഴ്സ് ഗിയറിലാണ്. പടങ്ങളൊന്നും ഒടുന്നില്ല”, എന്നും അന്തനൻ പറയുന്നു.