play-sharp-fill
ഫിലിം & ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റിയെ ഇനി ജോയിതോമസും പി കെ ആനന്ദക്കുട്ടനും നയിക്കും ; കോട്ടയത്ത് നടന്ന ഫിൽക്കോസ് വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

ഫിലിം & ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റിയെ ഇനി ജോയിതോമസും പി കെ ആനന്ദക്കുട്ടനും നയിക്കും ; കോട്ടയത്ത് നടന്ന ഫിൽക്കോസ് വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

കോട്ടയം :  ഫിൽകോസ് (ഫിലിം & ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റി ) വാർഷിക സമ്മേളനം കോട്ടയത്ത് നടന്നു.

അന്യം നിന്ന് പോകുന്ന ചാക്കിയാർ കൂത്ത്, ഓട്ടം തുള്ളൽ, കുറത്തിയാട്ടം പുള്ളുവൻപാട്ട്, വില്ലടിച്ചാൻ പാട്ട്, തുടങ്ങിയ എല്ലാ കലകളേയും പുനർജീവിപ്പിച്ച് കലാകാരന്മാർക്ക് കൂടുതൽ അവസരമുണ്ടാക്കും ഇത്തരം കലകൾ പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് സൗജന്യ പരിശീലനം കൊടുക്കാനും സമ്മേളനം തീരുമാനിച്ചു.

ട്രെഷറർ പി ടി സാജുലാലിനെ സമ്മേളനത്തിൽ ആദരിച്ചു. ജോയി തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി പികെ ആനന്ദക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംജി ശശിധരൻ, പി ടി സാജുലാൽ, എം ബി സുകുമാരൻ നായർ, അഡ്വ. ജി ഗോപകുമാർ, സിറിൽ സഞ്ജു ജോർജ്, കെ ജി അജിത്‌ കുമാർ, ടി ശശികുമാർ, മോനി കാരാപ്പുഴ ഫിലിപ്പ് ചാക്കോ, സാബു മുരിക്കവേലി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോയി തോമസ് (പ്രസിഡന്റ്‌ )എം ജി ശശിധരൻ, ടി ശശികുമാർ (വൈസ് പ്രസിഡന്റ്‌ ) പികെ ആനന്ദക്കുട്ടൻ (ജനറൽ സെക്രട്ടറി )ചിത്രാ കൃഷ്ണൻകുട്ടി, ജിജോ വി എബ്രഹാം (ജോയിന്റ് സെക്രട്ടറി )പി ടി സാജുലാൽ ( ട്രഷറർ ) കെ കെ മുരളീധര കൈമൾ (പ്രോഗ്രാം ചെയർമാൻ ).