play-sharp-fill
ബാറിൽ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം; ഓട്ടോ ഡ്രൈവർ മരിച്ചു

ബാറിൽ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം; ഓട്ടോ ഡ്രൈവർ മരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: ബാലരാമപുരത്തെ ബാറിൽ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.


ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്. മൃതദേഹവുമായി ബന്ധുക്കൾ അൽപനേരം റോഡ് ഉപരോധിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 22ന് രാത്രിയായിരുന്നു ബാറിൽ തർക്കമുണ്ടായത്.
വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ആരോഗ്യനില മോശമായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മർദനമേറ്റത് സംബന്ധിച്ച് ബൈജു പൊലീസിൽ പരാതി നൽകിയിട്ടില്ല. ബൈജു അക്രമം കാണിച്ചെന്നു കാട്ടി സംഭവദിവസം ബാർ മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.