അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; വിധിയെഴുതുന്നത് 49 മണ്ഡലങ്ങളിൽ; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.
പ്രചാരണത്തിൻ്റെ അവസാന ദിനത്തില്‍ വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍.

പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്.
തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും ഖാർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.