ഉത്സവത്തിനെത്തിയ ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ച ആളെ ആന എടുത്തെറിഞ്ഞു ; 62കാരൻ ആശുപത്രിയില്‍

ഉത്സവത്തിനെത്തിയ ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ച ആളെ ആന എടുത്തെറിഞ്ഞു ; 62കാരൻ ആശുപത്രിയില്‍

സ്വന്തം ലേഖകൻ

ഉത്സവത്തിനിടെ കൊമ്പില്‍ പിടിക്കാൻ നോക്കിയ ആളെ ആന എടുത്തെറിഞ്ഞു; പരിക്കേറ്റ 62കാരൻ ആശുപത്രിയില്‍

പാവറട്ടി: ഉത്സവത്തിനെത്തിയ ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ചയാളെ ആന എടുത്തെറിഞ്ഞു. പെരുവല്ലൂർ കോട്ടുകുറുമ്പ ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പെരുവല്ലൂർ സ്വദേശി പുളിക്കല്‍വീട്ടില്‍ അശോകനെ് (62) പരിക്കേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈകാലുകള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ പെരുവല്ലൂർ പരപ്പുഴ ഭാഗത്തുനിന്ന് ആനയെ സ്വീകരിച്ച്‌ കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.

കോട്ടുകുറുമ്പ ഭഗവതീക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ഇളമുറ സമുദായത്തിന്റെ പുതുപ്പുള്ളി കേശവൻ എന്ന ആനയാണ് ഇദ്ദേഹത്തെ എടുത്തെറിഞ്ഞത്.