play-sharp-fill
ലോക മുലയൂട്ടൽ വാരാചരണം: മുലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുക എന്ന ലക്ഷ്യവുമായി മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് ബിഎഎം കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക മുലയൂട്ടൽ വാരാചരണം: മുലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുക എന്ന ലക്ഷ്യവുമായി മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് ബിഎഎം കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മല്ലപ്പള്ളി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് ബിഎഎം കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കലാലയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ യാമിനി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഎഎം കോളേജ് പ്രിൻസിപ്പൽ ഡോ. അനീഷ് കുമാർ ജി എസ് ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, ഐസിഡിഎസ് സൂപ്പർവൈസർ ഡോ. സിന്ധു പി ജി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.