video
play-sharp-fill
ഉറങ്ങിക്കിടന്ന മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഒടുവിൽ അച്ഛൻ തൂങ്ങിമരിച്ചു

ഉറങ്ങിക്കിടന്ന മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഒടുവിൽ അച്ഛൻ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തൃശൂര്‍: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ അച്ഛന്‍ ആത്മഹത്യ ചെയ്തു.

തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ് (73) മരിച്ചത്. മകന്‍ നിധിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു പുലര്‍ച്ചെയാണ് സംഭവം.കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ഉറങ്ങുകയായിരുന്ന മകന്റെ മുറിയിലേയ്ക്ക് ശശിധരന്‍ പുറത്ത് നിന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.ഉറക്കമുണര്‍ന്ന നിധീഷ് വാതില്‍ തുറന്ന് രക്ഷപ്പെട്ടു.

സംഭവത്തിനു ശേഷം കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ.