പഠിക്കാതെ ഫോണില്‍ റീൽസ് കണ്ടുകൊണ്ടിരുന്ന മകനെ പിതാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: മൊബൈല്‍ ഫോണില്‍ റീൽസ് കണ്ടുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തേജസ് (14) ആണ് പിതാവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പഠിക്കാതെ റീൽസ് കണ്ടുകൊണ്ടിരുന്ന മകനെ രവികുമാര്‍ പൊതിരെ തല്ലി. ശനിയാഴ്ച സ്കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീൽസ് കാണുന്നതെന്ന് പറഞ്ഞെങ്കിലും പിതാവ് കേട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം.
Third Eye News Live
0