പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദിച്ചയാളെ  വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്

പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദിച്ചയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്

സ്വന്തം ലേഖകൻ
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പേത്തൊട്ടി സ്വാദേശി പുളിക്കളില്‍ പ്രസാദിനാണ് വെട്ടേറ്റത്.

ശാന്തന്‍പാറ സ്വദേശി രാജേഷാണ് പ്രസാദിനെ ആക്രമിച്ചത്. മീന്‍ കച്ചവടക്കാരനായ പിതാവ് വിറ്റ മീനിന്‍റെ പണം വാങ്ങാനായി മക്കളെ പ്രസാദിന്‍റ അടുത്തേക്ക് അയക്കുകയായിരുന്നു.

തുടര്‍ന്നാണ് പ്രസാദ് കുട്ടികളെ ആക്രമിച്ചത്. തുടര്‍ന്ന്, മക്കള്‍ക്ക് മര്‍ദ്ദനമേറ്റ വിവരമറിഞ്ഞ പിതാവ് രാജേഷ് പ്രസാദിന്‍റെ വീട്ടിലെത്തുകയും വണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് കൈക്ക് വെട്ടി പിക്കേല്‍പ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്ക് വെട്ടേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദനമേറ്റ കുട്ടികള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസാദിനെ വെട്ടി പരിക്കേല്‍പ്പിച്ച രാജേഷ് ഒളിവില്‍ പോയതായി പെലിസ് അറിയിച്ചു. സംഭവത്തില്‍ ശാന്തന്‍പാറ പെലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.