കാർഷിക മേഖലകളിലെ വന്യ ജീവികളുടെ അക്രമണം ശ്വാശ്വത പരിഹാരം കാണണം: ജോസ് കെ. മാണി

കാർഷിക മേഖലകളിലെ വന്യ ജീവികളുടെ അക്രമണം ശ്വാശ്വത പരിഹാരം കാണണം: ജോസ് കെ. മാണി

സ്വന്തം ലേഖകൻ

കോട്ടയം: കൃഷിഭൂമിയിലേക്ക് കടന്നുകയറിയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിക്കുന്നു.

മലയോരജില്ലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്നു. കര്‍ഷകരുടെ വിളവെടുക്കാറായ കൃഷി ഉത്പന്നങ്ങള്‍ വന്യമൃഗങ്ങള്‍ തകര്‍ക്കുന്നതോടെ വര്‍ഷങ്ങളായുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രതീക്ഷതന്നെ നഷ്ടമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി മാത്രം ഉപജീവനമാര്‍ഗമായുള്ള ജനങ്ങളുടെ കാര്‍ഷിക വിഭവങ്ങള്‍ വന്യജീവികള്‍ നശിപ്പിക്കുമ്പോള്‍ പല കര്‍ഷകരും ആത്മഹത്യയുടെ തന്നെ വക്കിലാണ്.

ഈ സാഹചര്യത്തില്‍ വന്യ ജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണമെന്നു കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.

സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം, വിജി എം തോമസ്, സിറിയക് ചാഴികാടൻ, ദീപക് മാമ്മൻ മത്തായി, ഷെയ്ഖ് അബ്ദുള്ള, അഖിൽ ഉള്ളംപള്ളി, ആൽബിൻ പേണ്ടാനം, എൽബി കുഞ്ചിറക്കാട്ടിൽ, രൺദീപ് മീനാഭവൻ, അബേഷ് അലോഷ്യസ്, റോണി വലിയപറമ്പിൽ, എസ്. അയ്യപ്പൻപിള്ള, അഡ്വ. ജോബിൻ ജോളി, ടോം ഇമ്മട്ടി, ജിജോ ജോസഫ്, രാജു ചെറിയകാല, സണ്ണി സ്റ്റോറിൽ, ജിമ്മിച്ചൻ ഈറ്റത്തോട്, ജോജി പി തോമസ്, തോമസുകുട്ടി വരിക്കയിൽ, അമൽ കെ. ജോയി, അനൂപ് കെ. ജോൺ, മനു ആന്റണി, ബിനു ഇലവുങ്കൽ, സുനറ്റ് കെ.വൈ, തോമസ് ഫിലിപ്പോസ്, സന്തോഷ്‌ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ യുവവജ സംഘടനകളിൽ നിന്നും കേരള യൂത്ത് ഫ്രണ്ട് എമ്മിലേക്ക് കടന്ന് വന്ന നേതാക്കന്മാമാരെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി സ്വീകരിച്ചു.