രാജ്യതലസ്ഥാനത്ത് കർഷക സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ ജേർണലിസ്റ്റിന് നേരെ ആക്രമം : ആക്രമികളെത്തിയത് ഭാരത് സർക്കാർ ബോർഡ് വെച്ച വാഹനത്തിൽ : കേസ് എടുക്കാതെ പൊലീസ്

രാജ്യതലസ്ഥാനത്ത് കർഷക സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ ജേർണലിസ്റ്റിന് നേരെ ആക്രമം : ആക്രമികളെത്തിയത് ഭാരത് സർക്കാർ ബോർഡ് വെച്ച വാഹനത്തിൽ : കേസ് എടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷക സമരത്തിന് നേരേ നടന്ന പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ പുറംലോകത്തെത്തിച്ച ഫോട്ടോ ജേർണലിസ്റ്റിന് നേരേ ആക്രമണം. പി.ടി.ഐ ഫോട്ടോജേർണലിസ്റ്റും ഡൽഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മർദനമേറ്റത്.

കർഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിന്റെ അടയാളമായി മാറിയ, വയോധികനായ കർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ മർദിക്കുന്ന ആ ദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫറാണ് രവി ചൗധരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ അക്രമികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയിട്ടും ഉത്തർപ്രദേശിലെ മുറാദ് നഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് രവി ചൗധരി ട്വീറ്റ് ചെയ്തിട്ടുണ്ട്.

രവി ചൗധരിയുടെ ട്വിറ്ററിന്റെ പൂർണ്ണരൂപം

‘ബൈക്കിൽ പോവുകയായിരുന്ന എന്നെ ഗംഗ കനാൽ റോഡിൽ വെച്ച് അഞ്ചാറു പേർ അക്രമിച്ചു. ഡജ 14 ഉച 9545 എന്ന നമ്പറിലുള്ള ബൊലേറോ കാറിൽ ‘ഭാരത് സർക്കാർ’ എന്നെഴുതിയിരുന്നു. മുറാദ്‌നഗർ പൊലീസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. ഇനിയെന്ത് ചെയ്യണം?’ രവി ചൗധരി ട്വീറ്റ് ചെയ്തു.

ഡൽഹി അതിർത്തിയിൽ സമാധാനപരമായി സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള വൃദ്ധകർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് നേരിടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.