പാടം ഉഴുതപ്പോള്‍ പശുവിനുളള പുല്ല് നഷ്ടമായി; കോട്ടയം കിടങ്ങൂരില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് ക്ഷീരകര്‍ഷകന്റെ പ്രതിഷേധം; പ്രതി പിടിയില്‍
സ്വന്തം ലേഖിക
കോട്ടയം: കിടങ്ങൂരില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട പ്രതി പിടിയില്‍.
ചേര്‍പ്പുങ്കല്‍ നഴ്സിംഗ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെ(70)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാത്തുക്കുട്ടി എന്ന കര്‍ഷകന്റെ ട്രാക്ടറിന്റെ എയര്‍ ഫില്‍റ്ററില്‍ ഉപ്പിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടത്ത് ഉഴവ് നടക്കുന്നതിനിടെയാണ് ഇയാള്‍ ട്രാക്ടറില്‍ ഉപ്പിട്ടത്. ട്രാക്ടര്‍ സ്റ്റാര്‍ട്ടാകാതെ വന്നതോടെ സംഭവം അന്വേഷിച്ചപ്പോഴാണ് ഉപ്പുകല്ല് നിറച്ചത് കണ്ടെത്തിയത്.
തുടര്‍ന്ന് മാത്തുക്കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. നിലം ഉഴുതപ്പോള്‍ പശുവിന് പുല്ല് ലഭിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ക്ഷീരകര്‍ഷകനായ കുഞ്ഞുമോന്‍ മാത്തുക്കുട്ടിയുടെ ട്രാക്ടറില്‍ ഉപ്പിട്ടത്.
ട്രാക്ടറില്‍ ഉപ്പുകല്ലിട്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോന്‍ പിടിലായിലായത്. എന്നാല്‍ തനിക്ക് ട്രാക്ടറിന്റെ അറ്റക്കുറ്റപ്പണിയ്ക്കുള്ള പണം തന്നാല്‍ മതിയെന്ന് ആവശ്യപ്പെടുകയും നിയമനടപടികള്‍ ആവശ്യമില്ലെന്നും കര്‍ഷകന്‍ അറിയിച്ചു.