play-sharp-fill
രാത്രിയിൽ വാഴത്തോട്ടത്തിന് കാവലിരിക്കാൻ പോയ കര്‍ഷകനെ മരിച്ച നിലയിൽ കണ്ടെത്തി

രാത്രിയിൽ വാഴത്തോട്ടത്തിന് കാവലിരിക്കാൻ പോയ കര്‍ഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : വാഴത്തോട്ടത്തിന് കാവലിരിക്കാൻ പോയ കര്‍ഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) ആണ് മരിച്ചത്.

പാടത്തിന് സമീപത്തെ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നി ശല്യമുള്ള വാഴത്തോട്ടത്തിന് രാത്രിയില്‍ കാവലിരിക്കാൻ പോയതായിരുന്നു രാമചന്ദ്രൻ. രാവിലെയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച്‌ പോയപ്പോഴാണ് ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group