play-sharp-fill
എത്തിയത് രഹസ്യ വിവരത്തെ തുടർന്ന്;  കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നും പിടികൂടിയത്  മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും, വെടിയുണ്ടകളും, കാലി കേസുകളും, വെടിമരുന്നും; പ്രതിക്കെതിരെ കേസ്

എത്തിയത് രഹസ്യ വിവരത്തെ തുടർന്ന്; കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നും പിടികൂടിയത് മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും, വെടിയുണ്ടകളും, കാലി കേസുകളും, വെടിമരുന്നും; പ്രതിക്കെതിരെ കേസ്

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി.

മലപ്പുറം ചോക്കാട് മരുതങ്കാട് സ്വദേശി ജരീറിന്‍റെ പക്കല്‍ നിന്നുമാണ് തോക്കും മ്ലാവിന്‍റെ കൊമ്പും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.


ജരീറിന്‍റെ കൃഷിയിടത്തിലെ ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കള്ള തോക്കിനൊപ്പം 10 തിരകളും 34 കാലി കേസുകളും 120 ഗ്രാം വെടിമരുന്നും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ്ലാവിനെ വേട്ടയാടിയതിന് വനം വകുപ്പും പ്രതിക്കെതിരെ കേസ് എടുക്കും.