വധശ്രമം അടക്കം മുന്നൂറോളം കേസുകളിൽ പ്രതി; വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടും ക്രിമിനൽ ഫാന്റം ഷാജി കോട്ടയത്ത് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി കോട്ടയത്ത് പിടിയിൽ.
വധശ്രമം അടക്കം
മുന്നൂറോളം കേസുകളിൽ പ്രതിയായ ഫാന്റം ഷാജിയെന്ന കൊടും ക്രിമിനലിനെയാണ്
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേധാവിയുടെ നിർദേശാനുസരണം ബോട്ട് ജെട്ടി ഭാഗത്തു നിന്നും എസ്.ഒ.ജി സ്‌ക്വാഡ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കോട്ടയത്ത് ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനേ തുടർന്ന് പൊലീസ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന് പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.
ഇതോടെ വെസ്റ്റ് എസ്എച്ച്ഒ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ ഷാജി പിടിയിലാവുകയായിരുന്നു.
എസ്.ഒ.ജി സ്‌ക്വാഡ് അംഗം എസ്.ഐ ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സലമോൻ, ശ്യാം എസ്.നായർ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.