മകന്‍ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റിനെ ലോകോത്തര ബ്രാന്‍ഡായി വളര്‍ത്തിയത് എം.ജി ജോര്‍ജിന്റെ ദീര്‍ഘദൃഷ്ടി ; ഇന്ത്യന്‍ സമ്പന്നരുടെ ഹോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച മലയാളി : മുത്തൂറ്റിനെ ആഗോള ബ്രാന്‍ഡായി വളര്‍ത്തിയ എം. ജി ജോര്‍ജ് ഓര്‍മ്മയാകുമ്പോള്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പിനെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയ ആളാണ് എം. ജോര്‍ജ്. ഇതിന് പുറമെ ഓര്‍ത്തഡോക്സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയും കൂടിയായിരുന്നു എം.ജി ജോര്‍ജ് മുത്തൂറ്റ്. തന്റെ 72-ാം വയസ്സില്‍ മുത്തൂറ്റ് ഗ്രൂപ്പിനെ ഇന്ത്യന്‍ സമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ വരെ എത്തിച്ച ശേഷമാണ് ജോര്‍ഡ് മുത്തൂറ്റ് യാത്രയായത്.
ജോര്‍ജിന്റെ മകന്‍ പോള്‍ എം ജോര്‍ജിന്റെ കൊലപാതകം മലയാളി ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഈ ദുരന്തവും ജോര്‍ജിനെ തളര്‍ത്തിയില്ല.ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി.ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുത്തൂറ്റ് ഗ്രൂപ്പിനെ ആഗോള ബ്രാന്‍ഡാക്കി മാറ്റിയത് ജോര്‍ജിന്റെ ബുദ്ധിയായിരുന്നു. ഐപിഎല്‍ ക്രിക്കറ്റിലും ഐ എസ് എല്‍ ഫുട്ബോളിലുമെല്ലാം ഈ ബ്രാന്‍ഡ് ചര്‍ച്ചയാക്കി. ഇന്ത്യയുടെ നാലതിരുകളിലേക്കു പടര്‍ന്നതും വളര്‍ന്നതും എം.ജി. ജോര്‍ജ് മുത്തൂറ്റിന്റെ പരിശ്രമ ഫലമായിട്ടാണ്.
ഇന്ത്യയ്ക്ക് പുറമെ യുഎസ്എ, യുഎഇ, സെന്‍ട്രല്‍ അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ബിസിനസ് വളര്‍ത്തി. ഓര്‍ത്തഡോക്സ് സഭയ്ക്കും താങ്ങും തണലുമായി. സഭാ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് എല്ലാ പിന്തുണയും നല്‍കിയ വ്യക്തി.
മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകനായ എം.ജോര്‍ജ് മുത്തൂറ്റിന്റെ മകനായി 1949 നവംബര്‍ രണ്ടിനാണ് എം.ജി.ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. 1979 ല്‍ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയര്‍മാനാകുന്നത്.
സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു മഹാത്മാഗാന്ധി ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായത്തിനു നല്‍കിയ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌ക്കാരം, സാമൂഹിക പ്രതിബന്ധതയ്ക്കുള്ള ഗോള്‍ഡ് പീകോക്ക് അവാര്‍ഡ്, മികച്ച പൂര്‍വവിദ്യാര്‍ത്ഥിക്കുള്ള മണിപ്പാല്‍ യൂണിവേഴ്‌സിറ്റി അവാര്‍ഡ് എന്നിവയും നേടി.
ഇന്ന് ലോകമെമ്പാടും വളര്‍ന്ന് അയ്യായിരത്തിലധികം ശാഖകള്‍ ആയി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും ഗോള്‍ഡ് ലോണ്‍ കമ്പനിയുമായി മാറി. സ്ഥാപനത്തിന്റെ വളര്‍ച്ചക്കൊപ്പം സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയും അദ്ദേഹം മുന്നില്‍ കണ്ടിരുന്നു.
ഭാര്യ: സാറ ജോര്‍ജ് ( ന്യൂഡല്‍ഹി സെന്റ് ജോര്‍ജ്സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍), മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എംഡി, മുത്തൂറ്റ് ഫിനാന്‍സ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍), അലക്സാണ്ടര്‍ എം. ജോര്‍ജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാന്‍സ്, ന്യൂഡല്‍ഹി), പരേതനായ പോള്‍ എം.ജോര്‍ജ്, മരുമക്കള്‍: തെരേസ, മെഹിക.