കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു ; തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു ; ഒരാൾക്ക് പൊള്ളലേറ്റു ; ആക്രമി ഓടി രക്ഷപ്പെട്ടു ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. തീപിടിത്തത്തില്‍ ഓഫീസ് ഭാഗികമായി കത്തിനശിച്ചു. യുഡി ക്ലര്‍ക്ക് അനുപിന് പൊള്ളലേറ്റു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളല്‍ ഗുരുതരമുള്ളതല്ല. ആക്രമണം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അനുപിന് നേരെ പെട്രോളോ മണ്ണെണ്ണയോ എന്ന് കരുതുന്ന ദ്രാവകം ഒഴിച്ചതായാണ് വിവരം. മാസ്‌ക് ധരിച്ചയാള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് ദ്രാവകം ഒഴിക്കുകയും തീ വെയ്ക്കുകയുമായിരുന്നു. ഓഫീസിലെ മരുന്നുകളും രേഖകളും കത്തിയതായി അധികൃതര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 18 ആം തിയ്യതി ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിപ്പെടുത്തിയ രോഗി തന്നെയാണ് ആക്രമിച്ചതെന്നാണ് അനൂപ് പറയുന്നത്.
Third Eye News Live
0