video
play-sharp-fill
ട്രാന്‍സ്‌ഫോമറിന് മുകളില്‍ കുടുങ്ങി പെരുമ്പാമ്പ്; സാഹസികമായി രക്ഷപ്പെടുത്തി പാമ്പുപിടിത്ത വിദഗ്‌ധർ

ട്രാന്‍സ്‌ഫോമറിന് മുകളില്‍ കുടുങ്ങി പെരുമ്പാമ്പ്; സാഹസികമായി രക്ഷപ്പെടുത്തി പാമ്പുപിടിത്ത വിദഗ്‌ധർ

സ്വന്തം ലേഖകൻ

മലപ്പുറം: ട്രാന്‍സ്‌ഫോമറിന് മുകളില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്.

വലിയവരമ്പ് ബൈപ്പാസിലെ ട്രാന്‍സ്‌ഫോര്‍മറിന് മുകളിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇതിന് സമീപത്തെ പാടത്തുകൂടി ഒഴുകിയെത്തിയ മഴ വെള്ളത്തിലാകാം പാമ്പെത്തിയതെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പുപിടിത്ത വിദഗ്ധരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനംവകുപ്പിന് കൈമാറിയ പാമ്പിനെ വനത്തില്‍ തുറന്നുവിട്ടു.