തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ബിജു മേനോൻ അന്തരിച്ചു

തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ബിജു മേനോൻ അന്തരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബ കോടതി ജഡ്ജി ഇരിങ്ങാലക്കുട, ചെട്ടിപ്പറമ്പ് കാര്‍ത്തിക, തറയില്‍ വീട്ടില്‍ ബിജു മേനോന്‍ (53) നിര്യാതനായി.

2000ല്‍ മുന്‍സിഫ് മജിസ്ട്രേറ്റായി ജുഡിഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. 2011ല്‍ സബ് ജഡ്ജിയായി പ്രമോഷന്‍ കിട്ടിയ ശേഷം കോഴിക്കോട് സി.ജെ.എമ്മായി പ്രവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ല്‍ ജില്ലാ ജഡ്ജിയായി പ്രമോഷന്‍ ലഭിച്ചു. തിരുവനന്തപുരം, എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി തുടങ്ങി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ തിരുവനന്തപുരത്തെ കുടുംബ കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ:ശ്രീമതി. സന്ധ്യ (ജില്ലാ പ്രോഗ്രാം ഓഫീസര്‍, എസ് എസ് കെ. ചാല, തിരുവനന്തപുരം). മക്കള്‍ :ഹൃഷികേശ് (നാലാം വര്‍ഷ LL.B), നീരജ, (12-ാം ക്ലാസ് പൂര്‍ത്തിയാക്കി, ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, പട്ടം) തിരുവനന്തപുരം.

സംസ്‌ക്കാരം ഇരിങ്ങാലക്കുട കുടുംബ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 11ന് നടക്കും.