കുടുംബം  നന്നാക്കാൻ 13 വർഷം പ്രവാസ ജീവിതം; നാടും വീടും ഉപേക്ഷിച്ച് കഷ്ട്ടപ്പെട്ടത് വീട്ടുകാർ അല്ലലില്ലാതെ കഴിയാൻ: കൊറോണക്കാലത്ത് ജീവൻ കയ്യിലെടുത്ത് മടങ്ങിയെത്തിയ പ്രവാസിയെ വീട്ടിൽ പോലും കയറ്റുന്നില്ല; പ്രവാസിയ്ക്ക് മുന്നിൽ വാതിലടച്ചത് കൊറിയറിലയച്ച സാധനങ്ങൾ  കൈപ്പറ്റിയ ശേഷം

കുടുംബം നന്നാക്കാൻ 13 വർഷം പ്രവാസ ജീവിതം; നാടും വീടും ഉപേക്ഷിച്ച് കഷ്ട്ടപ്പെട്ടത് വീട്ടുകാർ അല്ലലില്ലാതെ കഴിയാൻ: കൊറോണക്കാലത്ത് ജീവൻ കയ്യിലെടുത്ത് മടങ്ങിയെത്തിയ പ്രവാസിയെ വീട്ടിൽ പോലും കയറ്റുന്നില്ല; പ്രവാസിയ്ക്ക് മുന്നിൽ വാതിലടച്ചത് കൊറിയറിലയച്ച സാധനങ്ങൾ കൈപ്പറ്റിയ ശേഷം

സ്വന്തം ലേഖകൻ

മലപ്പുറം: മലയാളികളിൽ പലർക്കും പ്രവാസി എന്നത് ഒരു കറവപ്പശുവാണ്. സാധാരണക്കാരുടെ ജീവിതം കേരളത്തിൽ പച്ച പിടിച്ചതിന് പിന്നിൽ ഈ പ്രവാസി സഹോദരങ്ങളുടെ ചോരയും വിയർപ്പുമാണ്. എന്നാൽ , കൊറോണ ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾ വെറുക്കപ്പെട്ടവരാകുകയാണ്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ എടപ്പാളിൽ കാണുന്നത്.

വിദേശത്ത് നിന്നും എത്തി കുടുംബ വീടിന് മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിച്ചിട്ടും സഹോദരങ്ങള്‍  പ്രവാസിയെ വീടിനകത്തേക്ക് കയറ്റാതെ തടഞ്ഞു വെച്ചു.  എട്ട്  സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉള്ള 60കാരനായ പ്രവാസിയെയാണ് കുഷ്ടരോഗിയെ കാണുന്നതിന് തുല്യമായി പരിപാലിച്ചത്.  വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിര്‍ദേശിച്ചു. പുലര്‍ച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വീട്ടിലെത്തിയതോടെ കഥ മാറി. തന്റെ സഹോദരങ്ങള്‍ വീടിനകത്തേക്ക് കയറ്റിയില്ല. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും അതും തന്നില്ല. വീട്ടിലെത്തിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം 2 ദിവസം മുന്‍പ് കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യകയായിരുന്ന ഇയാള്‍ക്ക് കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. തൃശൂര്‍ ജില്ലയിലെ ഭാര്യ വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. ഇതുമൂലം അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്. തൊട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്.

വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാന്‍ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണം. അദ്ദേഹം വേദനയോടെ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയത്.സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കുകയും ചെയ്തു. അതേസമയം വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങള്‍ പറയുന്നത്.