കൊറോണ വൈറസ് : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും ഡിജിപി; കണ്ണൂരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
സ്വന്തം ലേഖകൻ
കണ്ണൂർ: സംസ്ഥാനത്ത് കൊറോണ ഭീതി തുടരുമ്പോഴും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ സംസ്ഥാനത്ത് ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തു. 11 കേസുകളും രജിസ്റ്റർ ചെയ്തു. തെറ്റായ വാർത്തകൾ് പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം ഇത് ഷെയര് ചെയ്യുന്നവർ്ക്കെതിരെയും കേസെടുക്കുമെന്ന് പോലീസും പറഞ്ഞു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളിന് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച ആൾക്കെതിരെയാണ് കണ്ണൂരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാൻ സൈബർ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങൾ വ്യാജ പ്രചാരണങ്ങൾ ഷെയർ ചെയ്താൽ ഇതിന്റെ സ്‌ക്രീൻ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.