play-sharp-fill
അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി വ്യാജപരാതി നല്‍കിയ യുവതി അറസ്റ്റില്‍; എല്ലാം കെട്ടുകഥയെന്ന് പൊലീസ്; കേസ് വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തി

അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി വ്യാജപരാതി നല്‍കിയ യുവതി അറസ്റ്റില്‍; എല്ലാം കെട്ടുകഥയെന്ന് പൊലീസ്; കേസ് വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തി

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി വ്യാജപരാതി നല്‍കിയ യുവതി ഗാസിയാബാദില്‍ അറസ്റ്റിലായി. യുവതിയെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടയച്ചു. കൂട്ടുപ്രതികളായ ആസാദ്, അഫ്സല്‍, ഗൗരവ് എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനാക്കുറ്റവും വ്യാജരേഖചമയ്ക്കലും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ദേശീയ വനിതാകമ്മിഷന്‍ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. യുവതിയും കുടുംബാംഗങ്ങളും നല്‍കുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

സ്വത്ത് തര്‍ക്കത്തിന്റെപേരില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. എന്നാല്‍ ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഒരു ആക്രമണവും യുവതിക്കുനേരെ ഉണ്ടായിട്ടില്ലെന്നും എല്ലാം കെട്ടുകഥകളാണെന്നും യുവതി ഭാവനയ്ക്ക് അനുസരിച്ച് പറഞ്ഞതാണെനന്നും മീററ്റ് ഐ.ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്ത സ്ത്രീയും ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട അഞ്ചുപേരും തമ്മില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ജില്ലാ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നമാണ് യുവതിയെയും കൂട്ടുപ്രതികളെയും ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.