Spread the love

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല എറണാകുളം സിജെഎം കോടതിയില്‍ നിന്ന് കാണാതായി. കേസിന്റെ വിചാരണയ്ക്കിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതല്‍ നഷ്ടമായതായി കണ്ടെത്തിയത്. സംഭവത്തില്‍ കോടതി രേഖപ്പെടുത്തലും നടത്തി.

video
play-sharp-fill

ഫസലിന്റെ രക്തക്കറകളുള്ള തൂവാല കേസിലെ പ്രധാന തെളിവുകളിലൊന്നാണ്. എലി കരണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തൂവാല എങ്ങനെ കാണാതായെന്നതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അതേസമയം തൊണ്ടിമുതല്‍ നഷ്ടമായത് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ മറ്റ് തെളിവുകള്‍ നിലവിലുണ്ടെന്നും സിബിഐ വ്യക്തമാക്കി.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഐഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി ഉള്‍പ്പെടെ എട്ട് പേരാണ് കേസിലെ പ്രതികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group