Spread the love

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയില്‍ മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി.

video
play-sharp-fill

സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. താൻ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങളോട് വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ വൈകാരികമായാണ് പ്രതികരിച്ചത്.

അച്ഛന്റെ പേര് പറയാനായാണ് താൻ അത് വായിച്ചതെന്നും അമ്മയെ മനസ്സില്‍ ഓർത്തെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ സാഹചര്യമുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറയുമായിരുന്നുവെന്നും അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് തനിക്ക് സന്തോഷവും അഭിമാനവുമാണെന്ന് സതീശൻ വ്യക്തമാക്കി.

സതീശന്റെ പിതാവ് വടശ്ശേരില്‍ ദാമോദര മേനോന്റെയും അമ്മ വിലാസിനി അമ്മയുടെയും കുറിച്ചുള്ള ഓർമ്മകളും ശ്രീകുമാരൻ തമ്പി പങ്കുവച്ചു.