
കണ്ണൂർ: കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്. അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു. പോലീസിനെ പിടിച്ചുതള്ളിയാണ് നാല് സഹപ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് കാവൽ നിന്ന വളപട്ടണം സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.







