Spread the love

തിരുവനന്തപുരം: ചികിത്സാ വീഴ്ചയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരണപ്പെട്ട ചവറ പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

video
play-sharp-fill

പുതിയ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. മന്ത്രി ഷിബു ബേബി ജോണിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തര നടപടി.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വേണുവിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം ലഭ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ഷിബു ബേബി ജോണ്‍ ഉറപ്പുനല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേബി ജോണ്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചവറയിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേണുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത വാഗ്ദാനമാണ് പുതിയ മന്ത്രിസഭയുടെ തീരുമാനത്തോടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.