video
play-sharp-fill
മുഖം സുന്ദരമാക്കാൻ കസ്റ്റർഡ് ആപ്പിൾ കൊണ്ടുള്ള ഫേസ് പാക്കുകൾ; വിറ്റാമിനുകൾ,ആൻ്റിഓക്‌സിഡൻ്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ സീതപ്പഴം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു

മുഖം സുന്ദരമാക്കാൻ കസ്റ്റർഡ് ആപ്പിൾ കൊണ്ടുള്ള ഫേസ് പാക്കുകൾ; വിറ്റാമിനുകൾ,ആൻ്റിഓക്‌സിഡൻ്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ സീതപ്പഴം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് സീതപ്പഴം. വിറ്റാമിനുകൾ,ആൻ്റിഓക്‌സിഡൻ്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ സീതപ്പഴം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ചർമ്മത്തിന് ജലാംശം നൽകുന്നതിന് സഹായകമാണ് ഈ പഴം.

വിറ്റാമിനുകൾ എ, സി, ബി 6 തുടങ്ങിയ അവശ്യ പോഷകങ്ങളും പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ, വിറ്റാമിൻ സി ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണൽ ജേണൽ ഫോർ റിസർച്ച് ഇൻ അപ്ലൈഡ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സീതപ്പഴം സഹായകമാണ്.    ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സൂര്യതാപത്തിൻ്റെ സാധ്യത കുറയ്ക്കാനും സീതപ്പഴം സഹായിക്കുന്നു. വീട്ടിൽ തന്നെ പരീക്ഷിക്കാം സീതപ്പഴം കൊണ്ടുള്ള ചില ഫേസ് പാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന്

1 പഴുത്ത കസ്റ്റാർഡ് ആപ്പിളിന്റെ പേസ്റ്റ്, 1 ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.  ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

1 പഴുത്ത കസ്റ്റാർഡ് ആപ്പിൾ പേസ്റ്റ്, 1 ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.

മൂന്ന്

ഒരു പഴുത്ത കസ്റ്റാർഡ് ആപ്പിൾ പേസ്റ്റും, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക‌.