ചർമ്മകാന്തി വർധിപ്പിക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്? മുഖം തിളങ്ങാൻ അടുക്കളയിലുണ്ട് ചില സൗന്ദര്യക്കൂട്ടുകൾ

ചർമ്മകാന്തി വർധിപ്പിക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്? മുഖം തിളങ്ങാൻ അടുക്കളയിലുണ്ട് ചില സൗന്ദര്യക്കൂട്ടുകൾ

സുന്ദരമായ ചർമ്മം അഴകിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചർമ്മകാന്തി വർധിപ്പിക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്? നിറം വർദ്ധിപ്പിക്കാനും മുഖം തിളങ്ങാനും നാം പല വഴികളും പരീക്ഷിക്കാറുണ്ട്. പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മിൽ പലരും? ഇതൊക്കെ എത്ര വാങ്ങി തേച്ചിട്ടും ഒരു പരസ്യങ്ങളിൽ കാണിക്കുന്ന ഫലങ്ങളൊന്നും ലഭിക്കാതെ നിരാശരായിരിക്കുന്നവരും ചുരുക്കമല്ല. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.ക്രീമുകളും മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളും വിപണിയിൽ നിന്ന് വാങ്ങിക്കൂട്ടും മുമ്പ്, നിങ്ങളുടെ അടുക്കളയിലേക്ക് ഒന്ന് നോക്കൂ. ചർമ്മകാന്തി കൂട്ടാൻ സഹായിക്കുന്ന സാധനങ്ങളേറെയും അവിടെ തന്നെയുണ്ട്.

ചർമ്മം കൂടുതൽ ഭംഗിയേറിയതാക്കാനും മുഖം കൂടുതൽ തിളങ്ങാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.

തേനും പാലും: തേനും പാലുമൊഴുകുന്ന സംസാരം എന്നൊക്കെ നാം പറയാറുണ്ടല്ലേ? എന്നാൽ ഇവിടെ സംഗതി അതല്ല. ഈ രണ്ട് ചേരുവകളും മുഖകാന്തി വർധിപ്പിക്കാൻ ആവോളം സഹായിക്കും. ഇവ രണ്ടും ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോഗിക്കേണ്ട വിധം: തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും കഴുത്തിന്റെ പിൻഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്‌താൽ മികച്ച ഫലം ലഭിക്കും. തേനും പാൽപ്പാടയും ചേർത്തും മുഖത്ത് പുരട്ടാവുന്നതാണ്.

തേനും നാരങ്ങയും: ഇതൊരു മികച്ച മോയ്‌സ്ചുറൈസർ ആണ്. മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കാൻ നാരങ്ങായിൽ അടങ്ങിയിരിക്കുന്ന സിട്രിക് അസിഡിന് കഴിയും. അതോടൊപ്പം തേനിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുകയും ചെയ്യും.

ഉപയോഗിക്കേണ്ട വിധം: രണ്ട് ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിട്ട് ആകുംബോശെയ്ക്കും ഇത് ചർമ്മത്തിൽ ഉണങ്ങിപ്പിടിച്ചിരിക്കും. ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാം. ഇത് ദിവസവും ചെയ്യുക.

പപ്പായയും തേനും: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർമ്മം അഴകുള്ളതാകാനാണ് ശ്രമിക്കുന്നതെങ്കിൽ പപ്പായ മതി. ചർമ്മത്തിലെ മൃതകോശങ്ങളെ പാടെ നീക്കി, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിച്ച് കൂടുതൽ മിനുസമുള്ളതാക്കാൻ ഇത് സഹായിക്കും.

തൈര്: തൈരിന്‌ ചർമ്മകാന്തി കാത്തു സൂക്ഷിക്കാനുള്ള കഴിവ് എടുത്ത് പറയേണ്ടതില്ലല്ലോ? ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും മുഖത്തെ കുരുക്കൾ അകറ്റാനും തൈര് ഉപയോഗിക്കാം. തൈര് മാത്രമായും ഫേസ്‌പാക്കുകളുടെ ഭാഗമായും ഉപയോഗിക്കാം.

കസ്തൂരിമഞ്ഞൾ: സൗന്ദര്യ സംരക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ വസ്തുക്കളിൽ മാറ്റി നിർത്താനാവാത്ത ഒന്നാണ് കസ്തൂരിമഞ്ഞൾ. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കസ്തൂരിമഞ്ഞൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ കളയാനും കസ്തൂരിമഞ്ഞൾ തന്നെ ബെസ്റ്റ്.

മഞ്ഞൾ, ചന്ദനം, പാൽ: സൗന്ദര്യം വർദ്ധിപ്പിക്കാൻ പ്രതൃതിദത്തമായ മാർഗ്ഗങ്ങൾ തേടുമ്പോൾ ചന്ദനവും മഞ്ഞളും എങ്ങനെ ഒഴിവാക്കാനാകും? സാധാരണ ചർമ്മത്തെ പരിപോഷിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഘടകങ്ങളാണ് ചന്ദനവും മഞ്ഞളും.