എഴുകോണ്‍ ലോക്കപ്പ് മര്‍ദനക്കേസ്; പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കീഴടങ്ങി
സ്വന്തം ലേഖിക
കൊല്ലം: വിവാദമായ എഴുകോണ്‍ പൊലീസ് ലോക്കപ്പ് മര്‍ദനക്കേസില്‍ പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കീഴടങ്ങി.
ക്രൈംബ്രാഞ്ച് എസ്‌പിയായി വിരമിച്ച അന്നത്തെ എസ്‌ഐ ഡി.രാജഗോപാല്‍, എസ്‌ഐമാരായി വിരമിച്ച അന്നത്തെ കോണ്‍സ്റ്റബിള്‍മാര്‍ മണിരാജന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ശനിയാഴ്ച്ച കൊട്ടാരക്കര ഒന്നാം ക്ലാസ് കോടതി രണ്ടില്‍ കീഴടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
കേസിലെ രണ്ടാം പ്രതി എഎസ്‌ഐ ടി.കെ.പൊടിയന്‍ വിചാരണ കാലയളവിലും മറ്റൊരു പ്രതി കോണ്‍സ്റ്റബിള്‍ ബേബി അതിനു ശേഷവും മരിച്ചിരുന്നു.
കേസില്‍ ഒരു വര്‍ഷം തടവും 2500 രൂപ പിഴയും വിധിച്ച വിചാരണക്കോടതിയുടെ വിധിക്ക് എതിരെ പ്രതികള്‍ സെഷന്‍സ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ശരി വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഇതും തള്ളുകയും നാല് ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ കീഴടങ്ങണം എന്നു വിധിക്കുകയും ചെയ്തു.
1996ല്‍ കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് സ്റ്റേഷനില്‍ ക്രൂരമര്‍ദനം എല്‍ക്കേണ്ടി വന്ന എഴുകോണ്‍ മുകളുവിള വീട്ടില്‍ അയ്യപ്പന്റെ നിയമപോരാട്ടമാണ് പ്രതികളെ തടവറയിലെത്തിച്ചത്.