അച്ഛൻ്റെ വഴിയേ മകനും; പുനീതി ൻ്റെ കണ്ണുകള്‍ ദാനം ചെയ്തു; താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും

അച്ഛൻ്റെ വഴിയേ മകനും; പുനീതി ൻ്റെ കണ്ണുകള്‍ ദാനം ചെയ്തു; താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും

സ്വന്തം ലേഖിക

ബംഗളുരു: സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിൻ്റെ മരണ വാര്‍ത്ത.

എന്നാല്‍ താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും. മരിച്ചതിനു പിന്നാലെ അദ്ദേഹത്തിൻ്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. പുനീതിൻ്റെ അച്ഛന്‍ രാജ്കുമാറിൻ്റെയും കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് ഉടന്‍ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിൻ്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 46 വയസായിരുന്നു.

കന്നഡ ഇതിഹാസ താരം രാജ്കുമാറിൻ്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്‍. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദാഹം പവര്‍ സ്റ്റാര്‍ ആയാണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.

2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിൻ്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അതോടെ ആരാധകര്‍ക്ക് അദ്ദേഹം അപ്പുവായി. സന്തോഷ് ആനന്ദം സംവിധാനം ചെയ്ത യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജയിംസ് എന്ന സിനിമയുടെ ഷൂട്ടിങ്ങും അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച കന്നഡ ചിത്രം മൈത്രിയിലും പുനീതായിരുന്നു നായകനായി എത്തിയത്.

മലയാള താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്. ടൊവിനോ തോമസ്, ജയറാം, പാര്‍വതി തുടങ്ങിയ നിരവധി താരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.