പാഴ്ചിലവ്,ആഡംബരം,ധൂർത്ത്…സംസ്ഥാനം ഗുരുതര സാമ്പത്തിക മാന്ദ്യത്തിലേക്ക്;മന്ത്രിമാരുടെ വിദേശയാത്രയോടും ആഡംബരക്കാറുകളോടുമുള്ള കമ്പം, ഇത്രയും നാൾ കേരളത്തിന് നൽകിവന്ന അമിത വായ്‌പകൾ ഇനി നൽകില്ലെന്ന് കേന്ദ്രം.മുണ്ട് മുറുക്കിയുടുക്കാതെ ഇനി രക്ഷയില്ല കേരളത്തിൽ…പണക്കാരനും പാവപ്പെട്ടവനും…
അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും,ക്ഷേമ പെന്‍ഷനുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സര്‍ക്കാരിന്റെ ധൂര്‍ത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങി.
പതിനോരായിരം കോടിയില്‍പ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെന്‍ഷന്‍കാരും റേഷന്‍ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്. 55 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷനുകള്‍ മുടങ്ങിയത്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയില്‍ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതല്‍ റേഷന്‍ മുടങ്ങുന്ന സ്ഥിതിയാണ്. കമ്മിഷന്‍ പകുതിയാക്കിയതോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഭക്ഷ്യകിറ്റ് നല്‍കിയതില്‍ റേഷന്‍കടക്കാരുടെ കുടിശിക 50 കോടിയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണിച്ചെങ്കിലും എതിര്‍പ്പ് മൂലം പിന്‍വാങ്ങി. ലൈഫ് ഭവന പദ്ധതിയും പണമില്ലാതെ നിലച്ചു. ചെലവു ചുരുക്കല്‍ ഒരു വര്‍ഷം കൂടി നീട്ടിയിട്ടും സര്‍ക്കാരിന്റെ പാഴ്ച്ചെലവിന് കുറവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണക്കാലത്തെ 15,000 കോടിയിലേറെ രൂപയുടെ ക്ഷേമ, ആശ്വാസ നടപടികള്‍ക്ക് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. കൂടുതല്‍ വായ്പയെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങളും സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി.
ദുരിതവഴികള്‍
അരിക്കും പാലിനും വിലകൂടുന്നു
കരാറുകാരുടെ കുടിശിക 11,000 കോടി കടന്നു
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ല.
കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള തുച്ഛമായ സഹായം നല്‍കുന്നില്ല.
വാര്‍ദ്ധക്യകാല, വിധവ, കര്‍ഷകത്തൊഴിലാളി പെന്‍ഷനും സാമൂഹ്യ സുരക്ഷാപെന്‍ഷനും ഓണത്തിന് ശേഷം നല്‍കിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി. മൂലമുണ്ടായ നഷ്ടം നികത്തുന്നില്ല.
റേഷന്‍ വിതരണത്തിനും നെല്ല് സംഭരണത്തിനും പണം നല്‍കുന്നില്ല
പാഴ്ച്ചെലവുകള്‍
വന്‍തുക ചെലവഴിച്ച് മന്ത്രിമാരുടെ വിദേശയാത്രകള്‍
മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്കും ജഡ്‌ജിമാര്‍ക്കും ആഢംബരവാഹനങ്ങള്‍ക്ക് കോടികള്‍. ഖാദിബോര്‍ഡ് ചെയര്‍മാന് കാറിന് 35 ലക്ഷം
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ രാജ്ഭവനില്‍ ഡെന്റല്‍ ക്ളിനിക്കിനും സല്‍ക്കാര സൗകര്യങ്ങള്‍ക്കും ലക്ഷങ്ങള്‍
ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് 90 ലക്ഷം
കനിയാതെ കേന്ദ്രം
പരിധി വിട്ടുളള വായ്‌പ കേന്ദ്രം തടഞ്ഞു
ഡിസംബര്‍ വരെ വായ്പാലഭ്യത 17,936 കോടി മാത്രം.
ഇതില്‍ എടുക്കാന്‍ 4,000 കോടി മാത്രം. ശമ്ബളച്ചെലവിന് തികയില്ല. ജി.എസ്.ടി.നഷ്ടപരിഹാരം ഉള്‍പ്പെടെ കേന്ദ്രസഹായം നിലച്ചു.
രക്ഷാവഴികള്‍
കേന്ദ്ര സഹായങ്ങള്‍ വാങ്ങാന്‍ സമ്മര്‍ദ്ദമുണ്ടാക്കണം
മുന്‍ഗണനാമേഖലകളെ ഒഴിവാക്കി ചെലവുചുരുക്കല്‍ ശക്തിപ്പെടുത്തണം
കേന്ദ്രത്തില്‍ നിന്ന് അധികം കിട്ടിയത്
ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 5,693,കോടി
ധനകമ്മി നികത്താനുള്ള സഹായം 8782.67കോടി,
കേന്ദ്രത്തോട് ആവശ്യപ്പെട്ടത്
അധിക വായ്പാനുമതി 4,060 കോടി
ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 1,548 കോടി
മൂലധന വികസന സഹായം 3224.61കോടി
മറ്റ് കേന്ദ്ര വാഗ്ദാനങ്ങള്‍ 2,063കോടി