വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ലോക്ഡൗൺ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികൾക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. വെളളിയാഴ്‌ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ അറിയിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
വെളളിയാഴ്‌ച ചർച്ച നടക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തീരുമാനമെന്ന് ടി.നസീറുദ്ദീൻ അറിയിച്ചു. നീക്കുപോക്കുകൾക്ക് തയ്യാറാണെന്നും വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാപാരി വ്യവസായി സംസ്ഥാന സെക്രട്ടറിയേറ്റ് ഓൺലൈനായി ചേർന്ന് നടപടിക്ക് അംഗീകാരം നൽകി.