കേരളത്തിന് ഒരു എക്സ്പ്രസ് ട്രെയിൻ കൂടി അനുവദിച്ച് ഇന്ത്യൻ റെയില്‍വേ ; തിരുപ്പതി-കൊല്ലം റൂട്ടില്‍ കോട്ടയം വഴി പുതിയ സര്‍വീസ് ; മാർച്ച് 12 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
സ്വന്തം ലേഖകൻ
കൊല്ലം: കേരളത്തിന് ഒരു എക്സ്പ്രസ് ട്രെയിൻ കൂടി അനുവദിച്ച് ഇന്ത്യൻ റെയില്‍വേ. കൊല്ലം-തിരുപ്പതി-കൊല്ലം ദ്വൈവാര എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ച് റെയില്‍വേ ബോർഡ് ഉത്തരവായതായി എൻ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
മാർച്ച് 12നു കൊല്ലത്തു വെച്ച് ഓണ്‍ലൈനിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിക്കും. ആഴ്ച്ചയില്‍ രണ്ടു സർവ്വീസുകളാണ് ഉള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതി-കൊല്ലം സർവീസും ബുധൻ, ശനി ദിവസങ്ങളില്‍ കൊല്ലം-തിരുപ്പതി സർവീസും ആവും ഉണ്ടാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചകഴിഞ്ഞ് 2.40നു തിരുപ്പതിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. കൊല്ലത്തുനിന്നു രാത്രി പത്തിനു യാത്രതിരിക്കുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 3.20 ന് തിരുപ്പതിയില്‍ എത്തും. ചിറ്റൂർ, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, ചങ്ങനാശേരി, മാവേലിക്കര എന്നിവയാണ് സ്റ്റോപ്പുകള്‍.