ശരീരഭാരം കുറയ്ക്കാർ ചിട്ടയായി വ്യായാമം ചെയ്യാറുണ്ടോ…? കഠിനമായ വ്യായാമങ്ങള്‍ ഇല്ലാതെയും ശരീരഭാരം നിയന്ത്രിക്കാം; തടി കുറയ്ക്കാനായി ചിട്ടയായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്…
സ്വന്തം ലേഖിക
കോട്ടയം: ശരീരഭാരം നിയന്ത്രിക്കുന്നത്തിന് വ്യായാമം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
ശരീരഭാര വര്‍ദ്ധനവിന്റെ തോത് അനുസരിച്ച് ഓരോ തരക്കാരും ആവശ്യകരമായ വ്യായാമങ്ങള്‍ ചിട്ടയോടെ തന്നെ ചെയ്യുന്നതായിരിക്കും ഉചിതം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് വ്യായാമം നിരന്തരമായി ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരിഭവമുള്ള നിരവധി പേരുണ്ട്. ചിട്ടയായി വ്യായാമം ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താത്തത് മൂലം ഇത്തരക്കാര്‍ക്ക് ശരീരഭാര നിയന്ത്രണം വലിയൊരു കടമ്പ തന്നെയായി മാറുന്നു.
എന്നാല്‍ അധികം കായികമായ വ്യായാമങ്ങള്‍ ഇല്ലാതെ തന്നെ ശരീരഭാരനിയന്ത്രണം നടപ്പിലാക്കാവുന്ന വഴികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത മെറ്റബോളിസം കുറയാന്‍ കാരണമാകും. ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ശരീരഭാരം വര്‍ദ്ധിക്കുന്നത് കൂടാതെ എല്ലുകളുടെ ബലക്ഷയം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവിന് വഴിവെയ്ക്കും. ഇതിന് പരിഹാരമായി ദിവസവും വൈകുന്നേരങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രമിക്കുക. കൂടാതെ കൂണ്‍, മുട്ട തുടങ്ങിയ വിഭവങ്ങളും സഹായകരമാണ്.
ലിഫ്റ്റിന് പകരം കോണിപ്പടികള്‍
കോണിപ്പടികള്‍ കയറിയിറങ്ങുന്നത് ശരീരഭാര നിയന്ത്രണത്തിന് നല്ലൊരു മാര്‍ഗമാണ്. സമയക്കുറവുള്ള സന്ദര്‍ഭങ്ങളില്‍ ആയാസപ്പെട്ട് കോണിപ്പടികള്‍ ഉപയോഗിക്കാതിരിക്കുക. ഇതിന് പകരമായി അത്ര കൊണ്ട് കായികമായി അദ്ധ്വാനിക്കാതെ തന്നെ ആയാസരഹിതമായി കോണിപ്പടികള്‍ കയറുക. ഇത് ശരീരത്തിലെ കലോറി കുറയാന്‍ ഒരു പരിധി വരെ സഹായിക്കും.
ഇരിക്കുന്നതിന് പകരം നില്‍ക്കുക
ഏറെ നേരം ഇരിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ നിരക്ക് കുറയും. ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കും. അതിനാല്‍ തന്നെ ഇരിക്കുന്നതിന് പകരമായി നില്‍ക്കാന്‍ ശ്രമിക്കുക. കംപ്യൂട്ടറിന് മുന്നില്‍ അധികസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് നിന്നുകൊണ്ട് ജോലി തുടരുന്നത് നന്നായിരിക്കും. ഇതിനായി ഉയര്‍ത്തിവെച്ചും ഉപയോഗിക്കാവുന്ന തരത്തിലെ ടേബിളുകള്‍ ഇന്ന് ലഭ്യമാണ്.