ലോക്ക് ഡൗൺ കാലത്ത് വ്യാജ മദ്യനിർമ്മാണത്തിനിടെ എക്‌സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ ; സംഭവം കായംകുളത്ത്

ലോക്ക് ഡൗൺ കാലത്ത് വ്യാജ മദ്യനിർമ്മാണത്തിനിടെ എക്‌സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ ; സംഭവം കായംകുളത്ത്

സ്വന്തം ലേഖകൻ

കായംകുളം:ലോക്ക് ഡൗൺ കാലത്ത് വ്യാജ വിദേശ മദ്യ നിർമാണത്തിനിടെ എക്സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ. എക്സൈസ് മുൻ ഉദ്യോഗസ്ഥൻ കായംകുളം കാപ്പിൽ സ്വദേശി ഹാരി ജോണിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ഞൂറ് ലിറ്റർ വ്യാജ മദ്യം ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി.

കൊല്ലം എക്സൈസ് സ്പെഷൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിനിടെയാണ് വ്യാജ മദ്യ നിർമാണം കണ്ടെത്തിയത്. അതേസമയം ചൊവ്വാഴ്ച പുലർച്ചെ കൊല്ലത്ത്‌വച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് അതീവ രഹസ്യമായിട്ടാണ് റെയ്ഡ് നടത്തിയത്. വ്യാജ മദ്യം നിർമിക്കാൻ തമിഴ്നാട്ടിൽ നിന്നുമാണ് ഇവർ സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ ഐ. നൗഷാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :