വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ സംഘം ഉദ്യോഗസ്ഥരെ ആക്രമിച്ചു: 100 ഗ്രാം കഞ്ചാവുമായി 3 യുവാക്കൾ എക്സൈസിന്റെ പിടിയിൽ
തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ സ്വദേശികളായ മഹേഷ് (34), ശരത് (23) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നുള്ള വാഹന പരിശോധനയ്ക്കിടയിലാണ് നക്രാംചിറയ്ക്ക് സമീപത്തെ പമ്പിൽ വച്ച് പ്രതികൾ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞത്. ബൈക്കിലെത്തിയ സംഘത്തെ പരിശോധിക്കാൻ ശ്രമിച്ചതോടെ ഇവർ രക്ഷപ്പെടുന്നതിനായി ആക്രമണം നടത്തുകയായിരുന്നു. ഇവരിൽ നിന്ന് 100 ഗ്രാം കഞ്ചാവും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പിടിച്ചെടുത്തു. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പ്രിവന്റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
Third Eye News Live
0