രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കാൻ 5,000 രൂപ കൈക്കൂലി; പണം കൈപ്പറ്റുന്നതിനിടെ പിടിയിലായ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി ആകെ ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോഴിക്കോട് വിജിലൻസ് കോടതി വിധിച്ചു.
മലപ്പുറം ജില്ലയിലെ പുന്നത്തല സ്വദേശിയായ ഒരാളുടെ പേരിലുള്ള രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേയാണ് അനില്‍ കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടിയത്.
2015ലാണ് ഇയാൾ വിജിലൻസിന്റെ പിടിയിലായത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്‍റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്പരിലോ വാട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.