ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖിക
ഏറ്റുമാനൂർ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി സ്വാഗതം ആശംസിച്ചു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.
ചാരിറ്റി ഫണ്ട് വിതരണം സംസ്ഥാന വർക്കിംങ് പ്രസിഡന്റ് എം.എൻ ബാബു നിർവഹിച്ചു. സ്ട്രൈവ് പദ്ധതിയുടെ വിശദീകരണം സംസ്ഥാന പ്രസിഡന്റ് സി.ബിജുലാൽ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ടറി വി.ടി ഹരിഹരൻ, കോട്ടയം ജില്ലാ ഭാരവാഹികളായ ആർ.സി നായർ, സി.ടി സുകുമാരൻ നായർ, വേണു ഗോപാലൻ നായർ, ടി.സി അൻസാരി , ഷാഹുൽ ഹമീദ്, കെ.ടി റഹിം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റുമാനൂർ യൂണിറ്റ് ഭാരവാഹികളായി ജേക്കബ് ജോൺ (പ്രസിഡന്റ്), ബോബി തോമസ് (സെക്രട്ടറി), ജോബിൻ ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.