play-sharp-fill
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം; ന​ഗരത്തിൽ  ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം; ന​ഗരത്തിൽ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടും, പുതിയതായി പണിയുന്ന ബൈപാസ് റോഡും ഉപയോഗിക്കാം. പ്രധാന ഉത്സവദിനമായ ഏഴരപ്പൊന്നാന ദര്‍ശനം നടക്കുന്ന ഇന്ന് ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നും നിരയിലൂടെ പടിഞ്ഞാറേ നടവഴി ചുറ്റമ്പലത്തിന് ഉള്ളില്‍ പ്രവേശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദര്‍ശനത്തിനുശേഷം കൃഷ്ണന്‍ കോവില്‍ വഴി പുറത്തേക്ക് ഇറങ്ങാം. വാഹനങ്ങള്‍ എം.സി റോഡില്‍ നിന്നും (പടിഞ്ഞാറെ ഗോപുരത്തിങ്കല്‍) കയറി കോവില്‍ പാടം റോഡ് വഴി പേരൂര്‍ ജംഗ്ഷനിലേക്ക് പോകാം.

പേരൂര്‍ ജംഗ്ഷനില്‍ നിന്നും എം.സി റോഡലേക്കുള്ള ഗതാഗതം നിരോധിച്ചു. ഉത്സവത്തോടനുബന്ധിച്ച്‌ റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 10 മുതല്‍ വാഹനങ്ങള്‍ക്ക് ക്ഷേത്രമൈതാനത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല.