ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികരക്കെതിരെ അവിശ്വാസ പ്രമേയം; 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട പ്രമേയം ആഗസ്റ്റ് 16ന്
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍ :നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് പടികരക്കെതിരെ ഈ മാസം 16 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിലെ വീഴ്ച, മാലിന്യസംസ്‌കരണ വിഷയത്തിലെ കെടുകാര്യസ്ഥത, ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ മാത്രം കേന്ദ്രീകരിക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് 12 അംഗ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
35 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്. കാേണ്‍ഗ്രസ് 11, കേരള കോണ്‍ഗ്രസ് ജോസഫ് 2, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില.എല്‍.ഡി.എഫില്‍ സി.പി.എം 9, കേരള കോണ്‍ഗ്രസ് (എം) 2, സി.പി.ഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. ഈ മാസം 16 ന് 10.30 ന് ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളിലാണ് അവിശ്വാസപ്രമേയ അവതരണം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group