play-sharp-fill
ഏറ്റുമാനൂർ-കോട്ടയം  റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ  നാളെ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; നിരവധി തീവണ്ടികൾ വഴി തിരിച്ചുവിടും

ഏറ്റുമാനൂർ-കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ നാളെ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; നിരവധി തീവണ്ടികൾ വഴി തിരിച്ചുവിടും

സ്വാന്തനം ലേഖിക

തിരുവനന്തപുരം: ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം വരെയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനാൽ നാളെ മുതൽ 29 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ് ഏഴു മുതൽ 29 വരെ റദ്ദാക്കി.


നാഗർകോവിൽ-കോട്ടയം പാസഞ്ചർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-നിലമ്പൂർ പാസഞ്ചർ എക്സ്പ്രസ് എറണാകുളം ടൗണിൽ നിന്നും സർവീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 10 നും നാഗർകോവിലിലേക്കുള്ള ഷാലിമാർ എക്സ്പ്രസ് നാളെയും ബാംഗ്ലൂരിലേക്കുള്ള ഐലൻഡ് എക്സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകും.

ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്, നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് എന്നിവ 6,8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 5,7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോർബ എക്സ്പ്രസ് 7 നും ആലപ്പുഴ വഴി തിരിച്ചുവിടും.