play-sharp-fill
ഏറ്റുമാനൂരില്‍ നിയന്ത്രണംവിട്ട കാർ കെഎസ്ആര്‍ടിസി ബസിലും ബൈക്കിലുമിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂരില്‍ നിയന്ത്രണംവിട്ട കാർ കെഎസ്ആര്‍ടിസി ബസിലും ബൈക്കിലുമിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ നിയന്ത്രണം നഷ്ടമായ കാർ കെഎസ്ആര്‍ടിസി ബസിലും ബൈക്കിലുമിടിച്ച് അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി ബൈക്കിലും, കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലും ഇട്ടത്.

ബസ് യാത്രക്കാരിയായ നിരണം സ്വദേശിനി, കാർ യാത്രികരും ബൈക്ക് യാത്രികരും അടക്കം അഞ്ചുപേർക്ക് പരിക്ക്.

ബൈക്കിനു പിന്നിൽ വന്ന കാർ ബൈക്കിനെ ഇടിച്ച ശേഷമാണ് നിരക്കി കോട്ടയം ഭാഗത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ് ആർട്ടിസി ബസ്സുമായി കൂട്ടി ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ച് കയറി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിൽ വീണു.

പരിക്കേറ്റ നിരണം സ്വദേശിനി തുളസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു